പേജുകള്‍‌

2011, മാർച്ച് 29, ചൊവ്വാഴ്ച

ചില ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഓര്‍മ്മകള്‍ !

തളിക്കുളത്തെ പ്രസിദ്ധമായ അസബ് ഫാര്‍മസിയുടെ ഏറ്റവും മുകളിലത്തെ നിലയില്‍ നാലു ക്ലാസുകള്‍ മെര്‍ജുചെയ്യ്ത് ഒന്നാക്കിയ വലിയ പരിക്ഷാഹാളില്‍ നിറഞ്ഞു നിന്നിരുന്ന നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് വലിയ ശബ്ദത്തില്‍ കോണിപ്പടികള്‍ ചവിട്ടികയറി വിയര്‍ത്തുകുളിച്ചു തളര്‍ച്ചയോടെ പരിക്ഷാഹാളിലേക്ക് ഞാന്‍ കടന്നുച്ചെന്നു. നിശബ്ദമായ ആ അന്തരിക്ഷത്തില്‍ എന്റെ ഹൃദയം  പടപടാ മിടിക്കുന്ന ശബ്ദം എനിക്ക് ശരിക്കും കേള്‍ക്കാമായിരുന്നു.ഉയരം കുറഞ്ഞ് തടിച്ചു വീര്‍ത്ത് ഇംഗ്ലീഷില്‍ "o" എന്ന അക്ഷരം എഴുതിയ പോലുള്ള ഒരു ഫിസിക്കല്‍ അപ്പിയറന്‍സ് ആയിരുന്നു അന്ന്  എനിക്ക് . കൂടെ ഡിസ്കവറിചാനലിലെ ചേട്ടന്മാര്‍ മല കയറാന്‍ പോകുബോള്‍ കൊണ്ടുപോകുന്ന സൈസിലുള്ള ഒരു ബാഗ്‌ .കയ്യില്‍ തമിഴന്റെ കായസഞ്ചി പോലുള്ള ഒരു തുണി സഞ്ചി.അതിലാണ് എന്നെ റീചാര്‍ജു ചെയ്യാനുള്ള ആക്ക്സസറിസായ ചോറ്റുപാത്രം വെള്ള കുപ്പി എന്നിവ സുക്ഷിച്ചിരുന്നത്.പരിക്ഷാഹാളിന്‍റെ ഏറ്റവുംമുന്‍പില്‍ ഡെസ്ക്കില്‍ തല ചായ്ച്ച് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ്‌ വാങ്ങുന്നതും സ്വപ്നം കണ്ടു കിടന്ന ടീച്ചര്‍ ശബ്ദം കേട്ട് കയ്യിലുള്ള പ്രശസ്തിപത്രവും പൊന്നാടയും രാഷ്ട്രപതിയുടെ കയ്യില്‍  തിരികെ  കൊടുത്തു "ഒന്നു നോക്കണേ...ഇപ്പം..വരാം" എന്നുപറഞ്ഞ് സ്വപ്നലോകത്തുനിന്നും കണ്ണുതുറന്നു.മുന്നില്‍ വിനിതവിഷണ്ണനായി ഞാന്‍ തലകുനിച്ചു നിന്നു.എന്റെ  മുഖത്തെ ദയനിയതയില്‍  കുടുതല്‍. വേഗം തിരിച്ചു ചെന്ന് രാഷ്ട്രപതിയുടെ കയ്യില്‍ കൊടുത്ത പൊന്നാടയും പ്രശസ്തിപത്രവും തിരിച്ചു വാങ്ങാനുള്ള വെഗ്രത ആണെന്ന് തോന്നുന്നു സാദാരണ ചെയ്യാറുള്ളത് പോലെ പ്രിന്‍സിയുടെ റൂമിലേക്ക്‌ പറഞ്ഞു വിടാതെ പരിക്ഷാഹാളിന്‍റെ ഒരു മൂലയിലേക്ക്‌ വിരല്‍ ചുണ്ടി ടീച്ചര്‍ പറഞ്ഞു "ഉം.....അവിടെ പോയിരുന്നു എഴുതിക്കോ.....സമയം തീരാറായി!" വിറകയ്കളോടെ ചോദ്യകടലാസും ഉത്തരം എഴുതാനുള്ള വെള്ളപേപ്പറും വാങ്ങി ആ ഇരുണ്ട മൂലയില്‍ ഇരുന്നു ഞാന്‍ ചോദ്യപേപ്പര്‍ ഒന്നു മറിച്ചു നോക്കി "മാത്തമാറ്റിക്സ് " എന്ന് വലിയ അക്ഷരത്തില്‍ അതിന്റെ  മുള്‍ഭാഗത്ത്‌ എഴുതിയിരിക്കുന്നു. അതോടെ എന്നെ അലട്ടിയിരുന്ന വലിയ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി  "അപ്പ ഇന്ന് കണക്കാണ്*വിഷയം  "എന്നാലും ഒരു സംശയംപോലെ. പെട്ടന്നാണ് എനിക്ക് സമയത്തെ കുറിച്ച് ഓര്‍മ വന്നത് ഇനി വെറും മുപ്പതു മിന്ട്ട് ബാക്കിയുണ്ട് .വേഗം എന്തെക്കിലും എഴുതി തീര്‍ക്കണം ചോദ്യങ്ങള്‍ ഓരോനായി നോക്കി . ഇല്ല ! ഒന്നും മനസ്സിലാവുന്നില്ല ! ആദ്യമായി ഒറ്റക്ക് എറണാകുളം സിറ്റിയില്‍ ബസ്സിറങ്ങിയ പോലെ ഒരു അനുഭവം.ഒന്നുകൂടി നോക്കി ! ഇല്ല ഈ ചോദ്യങ്ങളുമായി "കല്ലൂര്‍ സ്റ്റേഡിയത്തില്‍ കളികാണാന്‍ വന്നപ്പോള്‍ കണ്ട പരിചയം പോലും തോന്നുന്നില്ല "ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെ കുറെ അക്കങ്ങളും കുടിചേര്‍ന്ന ഒരു സങ്കരഭാഷ.ഇനി സമയം ഇല്ല!. എന്ന ചിന്ത എന്നെ ശരിക്കും ഭ്രാന്തുപ്പിടിപ്പിച്ചു കണക്കിലെ സിദ്ധാന്തങ്ങള്‍ കണ്ടെത്തിയ സര്‍വ്വ ശാസ്ത്രപ്രതിഭകളെയും മനസ്സില്‍ പ്രാകി.എല്ലങ്കിലും ഈ പഴയ സിദ്ധാന്തങ്ങള്‍ എല്ലാം മാറ്റിതിരുത്താന്‍ സമയമായിരിക്കുന്നു എന്ന് ഉള്ളില്‍ നിന്നും ആരോ വിളിച്ചു പറയുന്നമാതിരി ഒരു തോന്നല്‍ !യഥാസ്ഥികമായ കാഴ്ചപ്പാടിലുള്ള ആ പഴഞ്ചന്‍ രീതികള്‍ മാറ്റി എന്റെതായ പുതിയ സിദ്ധാന്തങ്ങള്‍ ഞാന്‍രുപപെടുത്തി.ആര്‍ക്കമടിസ്സിന്റെയും യുക്ലിഡിന്റെയും ന്യൂട്ടന്റെയും ഗണിതശാസ്ത്രസിദ്ധാന്തങ്ങള്‍ അവിടെ.. ആ.. ക്ലാസ്സ്‌ മുറിയില്‍ തകര്‍ന്നു വീണു. പകരം നല്ല ഒന്നാന്തരം സ്വദേശിസിദ്ധാന്തങ്ങള്‍
അവിടെ പിറന്നു വീണു. അര പേജ്  എഴുതി കഴിഞ്ഞപോഴെക്കും സിദ്ധാന്തങ്ങളുടെ ഒഴുക്ക് നിന്നു. പിന്നെ ചിന്തിക്കുബോള്‍ "എബൌട്ട്‌  ബ്ലാങ്ക് "എന്ന് കറുത്തഅക്ഷരത്തില്‍ എഴുതിയ ഒരു ബോര്‍ഡ് മാത്രം തെളിഞ്ഞു വരുന്നു! അപ്പോഴാണ്  എന്റെ ചുറ്റും ഇരിക്കുന്ന ഫ്രണ്ട്സിനെ ഓര്‍മ്മവന്നത് ഒരു വരിയില്‍ ഒരു ഒമ്പതാംക്ലാസും രണ്ട്എട്ടാംക്ലാസ്സുക്കാരും എന്ന നിലയിലാണ്  കുട്ടികളെ ഇരുത്തിയിരിക്കുന്നത്. എന്റെ തൊട്ടമുന്നിലെ വരിയില്‍ വലത്തെ സൈഡില്‍ പഠിപ്പിസ്റ്റായ എന്റെ ഒരു സുഹുര്‍ത്ത് തകര്‍ത്ത്എഴുതുകയാണ്  ഞാന്‍ പതുക്കെ അവനെ വിളിച്ചു ''ഡാ....അളിയാ....ആ..രണ്ടാമത്തെ...ഉത്തരം..ഒന്ന്..കാട്ടിതരോ ..പ്ലീസ്‌....''അവന്‍ അപ്പോതന്നെ എഴുതിയിരുന്ന  പേപ്പര്‍ എന്റെ നേരെ നീട്ടി. ആ പേപ്പറിലേക്ക്‌ നോക്കിയ ഞാന്‍ "ഞെട്ടിപോയി" അവന്‍ എഴുതുന്നത് ഇംഗ്ലീഷ് പേപ്പര്‍ ഞാന്‍ എഴുതുന്നത് മാത്തമാറ്റിക്സ്!. എന്റെ.....പടച്ചോനെ..ആ.. .ടീച്ചര്‍..ഉറക്കപ്പിച്ചയില്‍ എനിക്ക് തന്നത് എട്ടാം ക്ലാസ്സുകാരുടെ മാത്തമാറ്റിക്സ്  പേപ്പര്‍! പിന്നെ പറയണോ പൂരം!. എന്റെ പേപ്പര്‍ കണ്ട എന്റെ സുഹുര്‍ത്ത് ഉറക്കെ ചിരിക്കാന്‍ തുടങ്ങി ആ കാലമാടന്റെ ചിരികേട്ടു  ടീച്ചര്‍വന്നു. കാര്യം മനസ്സിലാക്കിയ ടീച്ചര്‍ എന്റെ ഉത്തരകടലാസ് എന്റെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി.പാടത്ത്  പശുവിനെ കെട്ടാന്‍ അടിച്ച കുറ്റിപോലെ ഞാന്‍ അനക്കമില്ലാതെ നിന്നു.എന്റെ കയ്യില്‍ നിന്നും വാങ്ങിയ പേപ്പറുമായി ടീച്ചര്‍ നേരെ പോയത് മാക്സ് ടീച്ചറുടെ അടുത്തേക്കായിരുന്നു.എന്റെ പേപ്പര്‍ കണ്ടു മാക്സ് ടീച്ചര്‍ ഒരലര്‍ച്ചയോടെ നിലംപതിചെന്നാണ് അറിയാന്‍ കഴിഞ്ഞത് .അന്ന് എല്ലാവരും പരിക്ഷയെഴുതി. എന്നോട്" നീ.....എഴുതണ്ട എഴുതിട്ട് വലിയകാര്യമൊന്നുമില്ല.. നാളെ വരുബോള്‍ വീട്ടിന്നു  ആളെ വിളിച്ചിട്ട് വന്നാല്‍ മതി " എന്ന് പറഞ്ഞ് ടീച്ചര്‍ പോയി ഞാന്‍ തലതാഴ്ത്തി പതുക്കെ പടികളിറങ്ങി രണ്ടാം നിലയില്‍ എത്തി.അവിടെ പ്രതികാരദാഹിയായി മാക്സ് ടീച്ചര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ''ഡാ..ഇവിടം വരെ ഒന്ന് വന്നിട്ട് പോ...പുതിയ തിയറികള്‍ ഒരുപാടു കണ്ടുപിടിച്ചതല്ലേ'' എന്ന് വളരെ  പുച്ഛത്തോടെ പറഞ്ഞു  .ഞാന്‍ പതുക്കെ ടീച്ചറുടെ അടുത്ത് ചെന്നു. എന്റെ വലതു കയ്യിന്റെ മുകളില്‍ നല്ല ഉഗ്രന്‍ ഒരു പിച്ച് തന്നുകൊണ്ട് ടീച്ചര്‍ പറഞ്ഞു "ഡാ...എട്ടാം ...ക്ലാസ്സിലെ കണക്ക് ശരിക്കും ചെയ്യാനറിയാത്ത നീ എങ്ങിനെയാ മോനെ ഒമ്പതില്‍ എത്തിയത് ? ഇപ്പോഴും ആ പിച്ചിന്റെ പാട്  എന്റെ കയ്യിലുണ്ട്.....സത്യായിട്ടും.....ഉം! 


**ഈ കഥയിലെ എല്ലാവരും പ്പോഴും ജീവനോടെയുണ്ട് അവരില്‍ പലരും എഫ്ബിയിലും  ബ്ലോഗറിലും സജീവമായിമായി ഉണ്ട് ഇത് വായിച്ചു വല്ലവര്‍ക്കും വല്ല അസ്കിതയും തോന്നിയാല്‍ ഞാന്‍ അതിനു ഉത്തരവാദിയല്ല ! 

3 അഭിപ്രായങ്ങൾ:

  1. ഫഹദെ...
    നീ തകര്‍ത്തൂലോ...! നന്നായിരിക്കുന്നു, നല്ല അവതരണം...! തുടര്‍ന്നും എഴുതുക, എല്ലാ ആശംസകളും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  2. നല്ല അവതരണം. വീണ്ടും എഴുതുക.

    മറുപടിഇല്ലാതാക്കൂ